അശോൿ മറയൂര്‍ എന്ന പേരില്മുതുവാന്ഭാഷ
യിലും മലയാളത്തിലും കവിതകളെഴുതുന്ന അശോകമണി ഇടുക്കി ജില്ലയിലെ എലുമ്പള (ഗുണ്ടള) എസ്.ടി. കോളനിയില്ശിവന്റെയും (സ്റ്റീഫന്‍) മല്ലികയുടെയും മകനാണ്. 1988-ല്‍ ജനനം. കോവില്‍ക്കടവ് മൈക്കിള്‍ഗിരി എല്‍.പി.സ്ക്കൂളിലും സെന്റ് പയസ് യു.പി. സ്ക്കൂളിലും തുടര്‍ന്ന് മറയൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്ക്കൂളിലും പഠിച്ചു. ഇപ്പോൾ താല്‍ക്കാലികമായി സോഷ്യല്‍വര്‍ക്കറായി ജോലിചെയ്യുന്നു. സൂര്യനെല്ലി കുന്നം കല്തേരിയില് കുടുംബസമേതം താമസിക്കുന്നു. ആനുകാലികങ്ങളിലും സോഷ്യല്‍മീഡിയയിലും കവിതകൾ പ്രകാശിപ്പിച്ചിട്ടുണ്ട്. ആകാശവാണി ദേവികുളം നിലയത്തില്‍ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മുതുവാന്ഭാഷയിലും മലയാളത്തിലും അശോക് എഴുതിയ ചില കവിതകള്‍ ഇവിടെ ചേര്‍ക്കുന്നു. മുതുവാന്ഭാഷാകവിതകളിൽ ചിലതിന് കവിയുടെ സഹായത്തോടെ തയ്യാറാക്കിയ വിവര്‍ത്തനങ്ങളും കൂടെയുണ്ട്.
ഫോൺ: 9496157934