ആന ചേന ആദിവാസി
ആടലോടക മണ്ണുപോലും
ഇരയാക്കപ്പെടുന്ന കാലത്ത്
മണ്ണെര കിരീടം
കൊതിച്ചതില്ലെങ്കിലും
വീട്ടില്‍നിന്നാട്ടി-
പ്പുറത്താക്കപ്പെട്ടതിന്
വേവുമുത്കണ് യും
ചങ്കില് പതയ്ക്കയാല്
ചാവേറായ്
ഉറയൂരിയ ഉയിരുമായ്
ടാറിട്ട റോഡ് വിലങ്ങുന്നൊ-
രഭയാര്ഥി ഞാഞ്ഞൂല്
ലോറിക്കടിപ്പെ-
ട്ടരഞ്ഞുതീരുമ്പോള്
ആകുലം നിനവില്‍ വരിച്ചത്
കര്‍ക്കടക മുണ്ടകപ്പാടം.
പുഞ്ചവയലേലയില്
പെയ്യുന്ന, ഞാഞ്ഞൂലിനുയിര്
വേര്‍പിരിയും
വേദനയുടെ മേഘമല്‍ഹാറോ
യന്ത്രയുഗ നാഡികളി-
ലാളിപ്പടരുന്നു മൃതിഗാഥയായ്?
ആടലോടക മണ്ണുപോലും
ഇരയാക്കപ്പെടുന്ന കാലത്ത്
മണ്ണെര കിരീടം
കൊതിച്ചതില്ലെങ്കിലും
വീട്ടില്‍നിന്നാട്ടി-
പ്പുറത്താക്കപ്പെട്ടതിന്
വേവുമുത്കണ് യും
ചങ്കില് പതയ്ക്കയാല്
ചാവേറായ്
ഉറയൂരിയ ഉയിരുമായ്
ടാറിട്ട റോഡ് വിലങ്ങുന്നൊ-
രഭയാര്ഥി ഞാഞ്ഞൂല്
ലോറിക്കടിപ്പെ-
ട്ടരഞ്ഞുതീരുമ്പോള്
ആകുലം നിനവില്‍ വരിച്ചത്
കര്‍ക്കടക മുണ്ടകപ്പാടം.
പുഞ്ചവയലേലയില്
പെയ്യുന്ന, ഞാഞ്ഞൂലിനുയിര്
വേര്‍പിരിയും
വേദനയുടെ മേഘമല്‍ഹാറോ
യന്ത്രയുഗ നാഡികളി-
ലാളിപ്പടരുന്നു മൃതിഗാഥയായ്?