വെയില് വെട്ടിത്തിളക്കുന്ന
മരുക്കടല്‍
മരീചികത്തിരയേറ്റം
മരമില്ല, മേഘമില്ല, അലിവാര്ന്നൊ-
രിളംകാറ്റുപോലുമില്ലാ-
തൊരേ വെയില് വിയര്‍പ്പൂറ്റി-
ക്കുടിക്കുന്ന മണല്ക്കാട്ടി-
ലൊരു പച്ചത്തഴപ്പിനായ്
ഒട്ടകങ്ങളുണങ്ങുന്നു.
വിപ്രവാസച്ചുരങ്ങളില്
ചുരമാന്തിക്കിതയ്ക്കുന്നു
കൊടുംവെയില്‍
പടയാളിക്കുതിരകള്.
കാടു കാടാന്തരം
കലപിലാ പാറുന്ന
കേരളപ്പറകള്
തീവെയില്‍ കത്തുന്നൊ-
രീമണല് കുന്നില്‍നി-
ന്നാ മണല്ക്കുന്നിലേക്കൊന്നു
പാറീടുകില്
റാകാന്‍ മറക്കും
ദേശാടനത്തിന്റെ
ഛന്ദസ്സാകെക്കലങ്ങും
വീറുറ്റ വ്യാമോഹ-
ഭാവുകച്ചിറകുകള്
വാടിക്കരിഞ്ഞുവീഴും.
മരുക്കടല്‍
മരീചികത്തിരയേറ്റം
മരമില്ല, മേഘമില്ല, അലിവാര്ന്നൊ-
രിളംകാറ്റുപോലുമില്ലാ-
തൊരേ വെയില് വിയര്‍പ്പൂറ്റി-
ക്കുടിക്കുന്ന മണല്ക്കാട്ടി-
ലൊരു പച്ചത്തഴപ്പിനായ്
ഒട്ടകങ്ങളുണങ്ങുന്നു.
വിപ്രവാസച്ചുരങ്ങളില്
ചുരമാന്തിക്കിതയ്ക്കുന്നു
കൊടുംവെയില്‍
പടയാളിക്കുതിരകള്.
കാടു കാടാന്തരം
കലപിലാ പാറുന്ന
കേരളപ്പറകള്
തീവെയില്‍ കത്തുന്നൊ-
രീമണല് കുന്നില്‍നി-
ന്നാ മണല്ക്കുന്നിലേക്കൊന്നു
പാറീടുകില്
റാകാന്‍ മറക്കും
ദേശാടനത്തിന്റെ
ഛന്ദസ്സാകെക്കലങ്ങും
വീറുറ്റ വ്യാമോഹ-
ഭാവുകച്ചിറകുകള്
വാടിക്കരിഞ്ഞുവീഴും.
*വഹ്യിന്റെ വെളിയടക-
ളഴിയുന്നൊരീ വെയില്‍ക്കാലം
കടന്നുവന്നെത്തീ
പ്രവാചകര്‍.
തീ വരള്ക്കാറ്റിനെക്കെട്ടഴിക്കുന്നതാ-
മീ വെയിലത്തു കുലച്ചു പഴുത്തതാ-
ണായിരത്തൊന്നു രാവിനീത്തപ്പഴത്തോട്ടം.
ചരിത്രച്ചതുപ്പില്
പുതഞ്ഞ് ഫറോവമാര്‍
പിരമിഡിനകത്തുറങ്ങുമ്പൊഴും
തിരിച്ചെടുക്കാത്തതാം
അതിപുരാതനം
ഫറോവാ ശാസനം
ഭൂമിക്കു നേരെ
വെയില്വാളായ്
ആഞ്ഞുവീശുമ്പോള്‍
അടിമയുടെ വേര്‍പ്പിന്റെ
ലവണത്തിലുരുവാര്ന്ന
പിരമിഡു മുനമ്പിലേ-
റ്റാവെയില് തേറ്റവാ-
ളൊടിഞ്ഞു വീഴുന്നു.
'പിന്നെയാവട്ടെ'യെ-
ന്നീ വെയിലാറുവാന്
അടിമയുഗപ്പടവുകളില്
കാപ്പിരികളെങ്ങാന്
കാത്തിരുന്നിരുന്നെങ്കിലോ?
--------------------------------
* പ്രവാചകര്ക്കുണ്ടാകുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ദിവ്യവെളിപാട്