സന്ധ്യകളില്‍ രാത്രിയും പകലും
ഇല്ലാതാകുന്നു.
സന്ധ്യകളില്‍ നിന്നാണോ
നമ്മള്
പൂജ്യത്തെ കണ്ടെത്തിയത്?
ശിവനില്‍ ആണും പെണ്ണും
ഒന്നാകുന്നു.
ശിവനില്‍ നിന്നാണോ
നമ്മള്
സദാശിവന് പൂമ്പാറ്റയെ കണ്ടെത്തിയത്?
പൂജ്യത്തില്‍ നിന്ന് എല്ലാ അക്കങ്ങളും
സങ്കല്പ്പിക്കാവുന്നതുപോലെ
സദാശിവന് പൂമ്പാറ്റയില്‍ ഇരുന്ന്
ലോകത്തെ എല്ലാ പൂമ്പാറ്റഗോത്രങ്ങളും കാണാം.