പള്സുമാത്രം ഇളകുന്ന ഉമിനീരില്‍
സമയം ഉരുകിപിടിക്കുന്നു.
വിരല്‍സ്പര്‍ശം പോലും
പോലും
പോലും പോലും ഇല്ലാതായി ഓര്‍മ്മകള്‍
ഇടിച്ചിടിച്ചു നില്ക്കും.
നെഞ്ചിന്‍കൂട്ടില്‍ നിന്നൊരു ദീര്‍ഘനിശ്വാസം
പേശികളെ
അതിനിടെ അയച്ചിടും.
പുറകിലേക്ക് പുറംതിരിയാതെ നീങ്ങി
മലര്‍ന്നുവീഴുന്ന
പ്രാണന്റെ പുളിപ്പുള്ള കോട്ടുവാ
പിന്നെയും തുണയിരിക്കും.
ഞരമ്പുകളില്‍നിന്ന് ഒരിക്കലും പുറത്തുപോകാത്ത
ഈ കൊഴുത്ത ആക്കങ്ങളെയാണ്
ഇപ്പോള്‍
ജീവനെന്നു വിളിക്കുന്നത്