‘അ’ എന്നു വരച്ചതാരാണമ്മേ
എന്നൊരു കുട്ടിച്ചോദ്യം.
സമനില ഇല്ലാ വലുപ്പത്തില്‍
‘അ’ എന്നു വരയ്ക്കു കുട്ടീ
പറ്റുമെങ്കിലൊറ്റെയ്ക്കെന്നൊരു
മറുപടി.
പുതിയ കൊതുകിന്റെ വലുപ്പം പോരതിന്
പുരയേക്കാള്‍ പുരയിടത്തേക്കാള്‍
വലുപ്പത്തിലൊന്ന്.
അമ്മേ,
ആനയേക്കാള്‍ വലുപ്പത്തില്‍
കെട്ടുകാഴ്ചക്കൊതുകുമായൊരു
കര
ആര്‍പ്പുവിളിച്ചു വരുന്നിതാ,
ആര്‍പ്പോ ‘അ’
ആര്‍പ്പോ
‘അ’