കണ്ണാടിക്കു മുന്നില്‍
തലകുനിച്ചു നില്ക്കുമ്പോള്
ഞാന്‍
കണ്ണാടിയിലുണ്ടെന്നൊരു തോന്നല്‍.
കാട്ടിനുള്ളില്‍
ഒരാന.
ഞാന്‍ കാണുന്നുണ്ടതിനെ,
അതവിടെ നില്ക്കുന്നു.
ഒറ്റയാന്.
എന്നാലെന്ത്?
കാണാത്ത ഒരാന കാട്ടിനുള്ളില്‍
എല്ലായിടത്തുമുണ്ട്
കാണുന്നുണ്ടെല്ലാം തോന്നലൊഴിച്ച്.