വേരുകളില്‍ നിന്ന്
പറിച്ചെറിയപ്പെടുന്ന ജനത
മേഘങ്ങളെപ്പോലെ
ആകാശത്തേക്ക് പറക്കുന്നില്ല .
ഉണങ്ങിയ ഒരു മരത്തിന്റെ പലായനം
ആരാണ് അടയാളപ്പെടുത്തുക.
വേരുകളില്‍ നിന്ന്
പറിച്ചെറിയപ്പെടുന്ന ജനത
ഓരോ അതിര്‍ത്തിയിലും ഭാരം കുറയ്ക്കണം.
അഴിച്ചു കള കാഴ്ചകള്‍ ;തിളയ്ക്കുന്ന കാഴ്ചകള്‍
പറിച്ചു കള ഭാഷ ;ഒതുങ്ങാത്ത ഭാഷ
ചിറകുകള് പൊഴിക്കുകയല്ല ; നുള്ളി പറിച്ചെറിയണം.
എന്നിട്ടും, എന്നിട്ടും ഭാരം കൂടുന്നതിനാല്‍
മുതുകുകള്‍ വളയുന്നതിന്റെ ജനിതകം എന്ത് ?