പുതുവര്‍ഷം പ്രകൃതി
ആഘോഷിക്കുന്നില്ല
തിരുവാതിരക്കോ
ഓണത്തിനോയെന്നപോലെ
ഒരു ചെടിയും
പൂവിടുന്നില്ല
കായ്ക്കുന്നില്ല
ഒരു പക്ഷിയും
ചിലക്കുന്നില്ല
വിന്ഡര് മാര്‍ക്കറ്റിലെ
കുപ്പികളില്‍ എരിയുന്നു
ചുവന്ന സൂര്യൻ
ഷോപ്പിംഗ് മാളുകളില്‍
പൂക്കുന്നു പല വര്‍ണ്ണങ്ങളിലുള്ള
ആശംസകാര്‍ഡുകള്‍
വെട്ടേറ്റവര്‍ ആബിദ്,
അജിത് ആസിന്
അവന്റെ പേരുണ്ടാവല്ലെയെന്ന്
അമ്മയാവുന്നു ഞാന്‍
ആഘോഷങ്ങള്‍ ചിലര്‍ക്ക്
മുങ്ങി മരിക്കാന്‍
ഉള്ളതാണ്
മറ്റു ചിലര്‍ക്ക് ഒറ്റപ്പെടാനും
ചിലര്‍ക്കത് ഉയരമാണ്
ബുര്‍ജ് ഖലീഫയൊക്കെപോലെ
അവരുടെ ഗ്ലാസ്സില്‍
ചുട്ടുപൊള്ളുന്ന
മരുഭൂമിയും
നക്ഷത്രങ്ങളും ഐസുമിട്ട്
അതിനെ ഒറ്റയടിക്ക്
വിഴുങ്ങുന്നു
വെടിയും പുകയുമായി
ഒരു രാത്രി കത്തി തീരുന്നു
ഹാപ്പി ന്യുയിയര്‍ എന്ന്
വിളിച്ചു കൂവുന്നു