ഞാനാദ്യം മരിക്കുന്നെങ്കിൽ
കെട്ടിയോനോടു പറയരുത്
അങ്ങേരാദ്യം മരിക്കുന്നെങ്കിൽ
എന്നോടും പറയരുത്
മണ്ണിനോടും പറയരുത്
വറ്റിയ മാറിൽ
കുഞ്ഞിന് ഒന്നുമില്ല
തീയിട്ട വീട്ടിലെ
പത്തായത്തിലൊന്നുമില്ല
ഞാൻ പട്ടിണി കിടക്കുന്നതിന്
പട്ടിണിക്കും ഒന്നുമില്ല
തെരുവുപെണ്ണായ് നടന്നാലും
ഊരിനും ഒന്നുമില്ല
പെണ്ണായിപ്പിറന്നതിന്
താലിമാത്രം അടയാളം
കുഞ്ഞ് പിറന്നതിന്
നീമാത്രം അടയാളം
കെട്ടിയോനെന്ന് ഞാൻ കരുതുന്ന
നീയിന്നേതോ വീട്ടിൽ
കുഞ്ഞിന് പേരിട്ട് പോറ്റുമ്പോൾ
അമ്മയെന്ന് ഞാൻ മാത്രം
അടയാളം
.....
അടയാളം
നാൻ മിന്തിസത്തത് ന്റെ
പുറ്സ്ന്ക്ക പേസാനയ്
പുറുസയ് മിന്തി സത്തത്ന്റെ
എനക്കും പേസാനയ്
ഭൂമിക്കും പേസാനയ്
വെറ്റിയ മാറിലി
കുഞ്ചിക്കും ഒന്റും യില്ല
വ് ്ടെറ്സ് വിട്ടതീലി
പട്ടടിലും ഓന്റും യില്ല
നാൻ പട്ടിണി കെടക്കത്ത്ക്ക
പട്ടിണിക്കും ഒന്റും യില്ല
തെറുവ്ട്സ് നടനാലും
ഊറ്ക്കും ഒന്റും യില്ല.
പെണ്ണാക പെറണ്ത്ക്ക
താലിമട്ടും അടയാളം
പിള്ള പെറണത്ക്ക
നീയ്മട്ടും അടയാളം
പുറുസയ് യിന്റ് നാൻ നെനസയ്
നിയ്യേത് വ്്ട്ടിലോ ഇന്റ്
പിള്ളക്ക് പേറ്ട്ട്
അമ്മന്റ് നാൻ മട്ടും
അടയാളം