പഴയൊരാ കടുവയേയല്ല
കേൾക്കുന്നുണ്ടങ്ങേമുറിയിൽ
ദയനീയരാമായണം.
ഒരൊറ്റ നോട്ടത്തിലെരിച്ചിരുന്നു,
ചെറുപ്പകാലത്തിൻ ചെറുത്തു നിൽപ്പുകൾ.
കല്ലേപിളർക്കുന്ന
കൽപ്പനകൾ
കാരിരുമ്പിെൻറ
തീരുമാനങ്ങൾ
എങ്കിലും,
കുതിരവേഗത്തിലെന്നെ
ചുമന്നോടുമായിരുന്നു
ചെരിപ്പു ചേരാത്ത
മുരട്ടു കാൽകളാൽ
കൊടും തേരിയിൽ
കരിമുള്ളിൻ കാട്ടുപാതയിൽ
ഇടയ്ക്കിടയ് ക്കെന്നെ
വിളിക്കുവാൻ വന്ന
കടുത്ത രോഗത്തിൽ
കടഞ്ഞ നാൾകളിൽ....
ഇനിയ കല്ക്കണ്ടം
അലിയുമായിരു
ന്നാദിനങ്ങളിൽ
മാത്രമായ്.........!