പാളത്തെ നടുക്കുന്ന
തീവണ്ടിയുടെ
അലര്‍ച്ച പോലെ
ചെവി തുളയുന്നത്,
ഒറ്റകയറില്‍
ഊര്‍ന്നിറങ്ങുന്ന
കണ്ണീര് തുള്ളിയുടെ
പേടിപ്പിക്കുന്ന ഞരക്കം,
മീനുകള്‍
കൊത്തിയെടുക്കുവാനയുന്ന
കണ്ണിന്റെ ഇമവെട്ടല്‍
പോലെ അത്രയും
നിശബ്ദം,
ചീന്തിയെറിഞ്ഞേക്കാവുന്ന
ഏതോ കൈഞരബിന്റെ
അവസാനത്തെ
പിടച്ചില്‍ പോലൊന്ന്,
കൂട്ടം തെറ്റി പോയ
കുഞ്ഞിന്റെ
വീതുബല്പോലെ
നെഞ്ചു നുറുങ്ങുന്നത്,
അല്ലെങ്ങില്‍ ഒരു പക്ഷേ ...
ജീവിതത്തിന്റെ
താന്തോന്നിതരങ്ങള്ക്ക് നേരെ
''പോ പുല്ലേ'' എന്നു
കയ്യും വീശി
നടന്നു പോകുന്നവന്റെ
ഉറച്ച കാലടികളുടെ
ടപ്പ് ടപ്പ് ശബ്ദം ....
ആത്മഹത്യ ചെയ്തവരുടെ
ഭാഷ എന്താകും?