ഓര്‍ക്കുന്നോ
ബിനാലെയ്ക്ക് പോയത്?
കെട്ടു വള്ളം കണ്ടു
വാ പൊളിച്ചത്,
ചാഞ്ഞും ചെരിഞ്ഞും ഇതെന്താപ്പാ
എന്ന് കണ്ണ് മിഴിച്ചത്
വെള്ളത്തില്‍ ഒഴുകുന്ന മേഘസന്ദേത്തിലേക്ക്
എടുത്തു ചാടാന്‍ കൊതി പറഞ്ഞത്
പര്‍ദ്ദയണിഞ്ഞ ഗാസ kandu
കര്ത്താവെയെന്നു്വിളിച്ചത് പോയത്
കൂട്ടി വെച്ച നെല്‍ മണിയില്‍ നിന്ന്
വയലുകളിലേക്ക് ഓടിയത്
കെട്ടിയിട്ട വയലിന് കൂട്ടത്തില്‍ നിന്ന്
പാട്ടുകള്‍ ഒഴുക്കിയത് ,
ഇത്രയധികം മണങ്ങളില് നിന്ന്
നമ്മുടെ മണം തിരഞ്ഞത്
കൊച്ചു മുറിയില്‍ തട്ടിയും കൊട്ടിയും
ഒച്ചകള്‍ ഉണ്ടാക്കിയത്
എത്രയെത്ര കണ്ടൂ നമ്മള് !!!!
എങ്കിലും
നിന്റെ തോളില്‍ തൂങ്ങി നടന്ന എന്നെയും
എന്നെ ചേര്‍ത്ത് പിടിച്ച നിന്നെയും
പോലൊരു ഇന്സ്റ്റലേഷന്
കണ്ടു കാണുമോ
ഏതെങ്കിലും നഗരം ?