Satchidanandan Puzhankara

ഒരു മൺവിളക്കിന്റെ
നാളം പോലേകാന്തമായ്
അകലേയ്ക്കകലേയ്ക്കു
മായുന്ന നക്ഷത്രവും
മടിയിലൊരു ചെറു
കളിവഞ്ചിയും, കര-
ക്കിരുളിൽ നിഴലുകൾ
പടർത്തും മരങ്ങളും

പഴയ പ്രതീകങ്ങൾ.....!
എങ്കിലും പതിവുപോൽ
നിനവിൽ ഒഴുക്കിട്ട-
തെന്റെ ചോലയാറല്ലോ....!

റെയിലിൽ ചിക്കുപ്പുക്കു
തീവണ്ടി...മിഴി നന-
ഞ്ഞയഥാർത്ഥമാം കാഴ്ച-
യുടഞ്ഞു ചിതറുന്നു....

 

(ചോലയാർ - ചാലക്കുടിപ്പുഴ)