ചെവികളുടെ കാര്യം
മഹാ കഷ്ടം!
പൊതുവഴിയില്കെട്ടിയ ചെണ്ടയ്ക്ക്
അതുവഴി വരുന്നോരെ മാത്രം
പേടിച്ചാല്മതി.
എന്നാല്‍, കാതുകള്‍ക്കോ?
പോകുന്ന വഴികളിലൊക്കെ
ഒരുവിധ മറയും നെറിയുമില്ലാതെ
ഒച്ചകളുടെ കുപ്പക്കോളാമ്പികളായി
തുറന്നുപിടിച്ചുകൊണ്ടുതന്നെ
നില്ക്കാനാണ്നിയോഗം!
മൂല്യമുള്ളത്, മൂലാധാരങ്ങളെപോലും
കവരുന്നത്എന്ന്
ഒച്ചകളില്ഒരു തെരഞ്ഞെടുപ്പിനുള്ള
മൗലികാവകാശം പോലും അവറ്റയ്ക്കില്ല.
അരുചികളെ നാവിനു
അപ്പാടെ തുപ്പിക്കളയാം.
വേണ്ടാതെ വന്നലയ്ക്കുന്ന
അപശബ്ദങ്ങളെ ചെവികള്ക്കോ?
ഒരിക്കലും കേള്‍ക്കരുതെന്നു
വെറുത്ത ഒച്ചകള്‍
ഒരിക്കല്‍പോലും കേള്‍ക്കാനാവില്ലെന്നു
പേടിച്ച ഒച്ചകള്‍
ആര്‍ത്തലയ്ക്കുന്ന ഒച്ചകള്‍
ആനന്ദഗാനമാകുന്ന ഒച്ചകള്‍
നൃത്തം ചെയ്യുന്ന ഒച്ചകള്‍
നിര്‍ത്താതെ പെയ്യുന്ന ഒച്ചകള്‍
അശരീരികളായും
ആയുധധാരികളായും ഒച്ചകള്‍...
ഇര പിടയുന്നതിന്റെയും
പുലി മുരളുന്നതിന്റെയും
ചെറുതും വലുതുമായ
ഒച്ചകെളല്ലാം സംഗീതംപോലെ
ആസ്വദിക്കാനാകുന്ന ഒരു കാലം
വന്നെങ്കിലെന്ന്
വെറുതെ മോഹിക്കുന്നു
ഒച്ചകളുടെ എച്ചില്മടുത്തവര് .