മലമുകളിലെ ചാപ്പയില്‍
ആരുമില്ലാത്ത ഒരമ്മയുണ്ടായിരുന്നു.
അവരെ കാണാന്‍
ആറിനക്കരെ നിന്നും
ഞാന്‍ പോയി.
മഞ്ഞവെയിലിന്റെ വടി ഒടിച്ച്
വടക്കേ ചെരിവില്‍
വെള്ള മേഘങ്ങളുടെ
മുട്ടനാടുകളെ
ഓടിക്കുകയായിരുന്നു അവര്‍.
എന്നെ കണ്ടപാടെ
“കുന്നുകയറി വന്ന കുഞ്ഞീ
തലച്ചൂട് കുറയ്ക്കാനെന്തെങ്കിലും ചെയ്യാം”
എന്നു പറഞ്ഞ്
ചാപ്പയിലമ്മ
തെക്കേ ചെരിവിലേക്കോടി
കറുത്ത മേഘങ്ങളുടെ
അകിട് കറന്നു വന്നു.
മേഘപ്പാലില്
മസ്തകാഭിഷേകം നടത്തി
ഞാനിരിക്കുമ്പോള്‍
ഇല്ലാത്ത റേഷന്‍കാര്‍ഡില്‍
കണ്ണീരിറ്റിച്ചുകൊണ്ട്
അവര്‍ പറഞ്ഞു.
“മിച്ചഭൂമിയിലാണ് ഞാന്‍
നിനക്ക്
എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?