തളി, ശ്രീകണ് േശ്വര ക്ഷേത്ര
പ്രഭാത കീര്‍ത്തനങ്ങളില്‍
ജ്ഞാന സ്നാനം ചെയ്ത്
പാളയം, പട്ടാളപ്പള്ളി മിനാരങ്ങളിലെ
സുഭി ബാങ്കിന്റെ ചിറകിലേറി
നഗരശുചീകരണത്തിനിറങ്ങുന്ന
കോഴിക്കോടന്‍ കാക്കകള്‍
ഒളികണ്ണെറിഞ്ഞെന്നെ
പായ്യ്യാരത്തിലേക്കു
വിളിച്ചിരുന്നൊരു കാലം.
പെട്രോ ഡോളര്‍ മണക്കും
മരുമണല്ക്കാറ്റും
കോളയും കെന്റുകി
ചിക്കനും ചൂടുമായ്
വെളുത്ത മേലാളരു
മവരുടെ സൂര്യനു
മുണരും മുമ്പേ
ജിദ്ദയിലെ ചവറ്റു പെട്ടികളി
ലിറങ്ങുന്ന *പട്ടിണിക്കറുമ്പികള്
വറുതിയുടെ
നേരറിവിലേക്കെന്റെ നിദ്രയെ
കൊത്തിക്കുടഞ്ഞിടുകയാണിന്ന്.
ചുരുണ്ടിരുണ്ടിടതൂര്ന്നു
ജടയായ കാപ്പിരിത്തലമുടിയില്,
അപാര്ത്തീഡിനോടെതിരിട്ടു
മിന്നുന്നൊരവരുടെ
കറുപ്പിന്റെ ക്രോധമുദ്രകളില്
നിഴലിട്ടുനില്‍ക്കുന്ന
ആഫ്രിക്കന്‍ വനനിഗൂഢത-
യിലേക്കവരെന്റെ
സൈബര്‍ കിനാക്കളെ
നാടു കടത്തവേ,
യക്ഷകിര ഗന്ധര്‍വ
സഞ്ചാര ലോലമാം
വനനിലാപ്പാലയി-
ല്ലെന്റെ നിനവുകളിലിന്ന്.
ഉച്ചക്കിറുക്കാളി
നില്ക്കും മുരിക്ക്.
കയ്പു കത്തുന്ന
കല്ക്കാഞ്ഞിരത്തിലേക്കവരെന്റെ
വാഴ്വിനെ നെറ്റിയാലാണി-
യടിച്ചു താഴ്ത്തുന്നു.
* ബ്രാഹ്മമുഹൂര്‍ത്തത്തിലുണര്‍ന്ന് ജിദ്ദ നഗരത്തിലെ എച്ചില് വീപ്പകളിലുടനീളം പരതി ജീവിതവൃത്തി തേടുന്ന സോമാലിയ, എത്യോപ്യ, നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ, പട്ടിണിത്തീയില് വെന്തു പേക്കോലങ്ങളായ പെണ്ണുങ്ങള്.
പ്രഭാത കീര്‍ത്തനങ്ങളില്‍
ജ്ഞാന സ്നാനം ചെയ്ത്
പാളയം, പട്ടാളപ്പള്ളി മിനാരങ്ങളിലെ
സുഭി ബാങ്കിന്റെ ചിറകിലേറി
നഗരശുചീകരണത്തിനിറങ്ങുന്ന
കോഴിക്കോടന്‍ കാക്കകള്‍
ഒളികണ്ണെറിഞ്ഞെന്നെ
പായ്യ്യാരത്തിലേക്കു
വിളിച്ചിരുന്നൊരു കാലം.
പെട്രോ ഡോളര്‍ മണക്കും
മരുമണല്ക്കാറ്റും
കോളയും കെന്റുകി
ചിക്കനും ചൂടുമായ്
വെളുത്ത മേലാളരു
മവരുടെ സൂര്യനു
മുണരും മുമ്പേ
ജിദ്ദയിലെ ചവറ്റു പെട്ടികളി
ലിറങ്ങുന്ന *പട്ടിണിക്കറുമ്പികള്
വറുതിയുടെ
നേരറിവിലേക്കെന്റെ നിദ്രയെ
കൊത്തിക്കുടഞ്ഞിടുകയാണിന്ന്.
ചുരുണ്ടിരുണ്ടിടതൂര്ന്നു
ജടയായ കാപ്പിരിത്തലമുടിയില്,
അപാര്ത്തീഡിനോടെതിരിട്ടു
മിന്നുന്നൊരവരുടെ
കറുപ്പിന്റെ ക്രോധമുദ്രകളില്
നിഴലിട്ടുനില്‍ക്കുന്ന
ആഫ്രിക്കന്‍ വനനിഗൂഢത-
യിലേക്കവരെന്റെ
സൈബര്‍ കിനാക്കളെ
നാടു കടത്തവേ,
യക്ഷകിര ഗന്ധര്‍വ
സഞ്ചാര ലോലമാം
വനനിലാപ്പാലയി-
ല്ലെന്റെ നിനവുകളിലിന്ന്.
ഉച്ചക്കിറുക്കാളി
നില്ക്കും മുരിക്ക്.
കയ്പു കത്തുന്ന
കല്ക്കാഞ്ഞിരത്തിലേക്കവരെന്റെ
വാഴ്വിനെ നെറ്റിയാലാണി-
യടിച്ചു താഴ്ത്തുന്നു.
* ബ്രാഹ്മമുഹൂര്‍ത്തത്തിലുണര്‍ന്ന് ജിദ്ദ നഗരത്തിലെ എച്ചില് വീപ്പകളിലുടനീളം പരതി ജീവിതവൃത്തി തേടുന്ന സോമാലിയ, എത്യോപ്യ, നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ, പട്ടിണിത്തീയില് വെന്തു പേക്കോലങ്ങളായ പെണ്ണുങ്ങള്.